റെയിൽവേ സ്റ്റേഷന് സമീപം രണ്ട് സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് സംശയം. ഏറ്റുമുട്ടലിൽ ഒരാളുടെ തലക്ക് വെട്ടേൽക്കുകയും മറ്റൊരാൾക്ക് കുത്തേൽക്കുകയും ചെയ്തു

'കൊച്ചി: കൊച്ചിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് സംശയം. ഏറ്റുമുട്ടലിൽ ഒരാളുടെ തലക്ക് വെട്ടേൽക്കുകയും മറ്റൊരാൾക്ക് കുത്തേൽക്കുകയും ചെയ്തു.

പരിക്കേറ്റ മൂന്ന് പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഒരാളുടെ തല വടിവാൾ ഉപയോഗിച്ചാണ് വെട്ടിയത്. മട്ടാഞ്ചേരി സ്വദേശിയായ സാബുവിനാണ് തലക്ക് വെട്ടേറ്റത്. മട്ടാഞ്ചേരി സ്വദേശിയായ ഗഫൂറിനെയാണ് കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തിയത്. ഗഫൂറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ചികിത്സയിൽ കഴിയുകയാണ്.

തലക്ക് ഗുരുതരമായി പരിക്കേറ്റ സാബു കളമശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ ലഹരിമരുന്ന് സംഘത്തിൽ പെട്ടവരാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ലഹരി ഇടപാട് സംബന്ധിച്ച തർക്കമാണോ ആക്രമണത്തിൽ കലാശിച്ചതെന്നും സംശയമുണ്ട്. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സംഘം രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരും സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്
Previous Post Next Post