ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമം അമൽ ജ്യോതിയിലെ സമരവും അക്രമവും ആസൂത്രിതം പിന്നിൽ കേളേജിനെ തകർക്കാൻ ശ്രമിക്കുന്ന തൽപ്പരകക്ഷികൾ

കോട്ടയം :  കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കാഞ്ഞിരപ്പള്ളി രൂപത രംഗത്ത്. കോളേജിൽ നടക്കുന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറാൽ ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ പറഞ്ഞു. മരിച്ച ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കുട്ടി തൂങ്ങി മരിക്കുകയാണ്  ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു.
പക്ഷെ  ബഹളങ്ങൾ ഉണ്ടാക്കുകയും വസ്തുവകകൾ  നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്.. ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
Previous Post Next Post