എഴുതാത്ത പരീക്ഷയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പാസായി; സംഭവം വിവാദത്തിൽ



 കൊച്ചി : പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയിൽ പാസായി.
പി.എം.ആര്‍ഷോ വിവാദ കുരുക്കിൽ

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ പി.എം. ആര്‍ഷോ ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതി യിരുന്നില്ല.

എന്നാല്‍ ഫലപ്രഖ്യാ പനത്തിൽ പാസ് എന്നാണ് രേഖപ്പെടു ത്തിയിരിക്കുന്നത്. ഇതിൽ ഇന്‍റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടുമില്ല.

എന്നാൽ ഓട്ടോണമസ് കോളേജാണെന്നതിനാൽ മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്ന
എന്‍ഐസി യുടെ സോഫ്റ്റ് വെയറിലെ  വിഴ്ചയാണിതെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ എസ്എഫ്ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി കെഎസ് യു രംഗത്തെത്തി.


Previous Post Next Post