മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ മന്നത്ത് ബാലശങ്കർ അന്തരിച്ചു.




ചെന്നൈ: എൻ.എസ്എസ് സ്ഥാപകൻ മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ മന്നത്ത് ബാലശങ്കർ അന്തരിച്ചു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാദമി തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം മുൻ ഡയറക്ടറുമായിരുന്നു.

നെഞ്ചു വേദനയെ തുടർന്ന്  ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

ചലച്ചിത്ര സംവിധായകൻ, ഗാനരചയിതാവ്, എഴുത്തുകാരൻ തുടങ്ങി വിവിധ മേഖലകളിൽ ബാലശങ്കർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മന്നത്തിന്റെ മകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ് ബാലശങ്കർ. മകൻ സച്ചിൻ സംഗീതജ്ഞനാണ്. അന്തരിച്ച ബഹുമുഖ പ്രതിഭയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി ജേർണൽ ന്യൂസ് എം ഡി ഉമേഷ് കുമാർ അറിയിച്ചു.മന്നത്തിന്റെ മകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ (ചങ്ങനാശ്ശേരി എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജ് മുൻ പ്രിസിപ്പാൾ) മകനാണ് അന്തരിച്ച ബാലശങ്കർ.]
Previous Post Next Post