സോള്‍ : ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ (Kim Jong Un) ആരോഗ്യകാര്യത്തിൽ ഏറ്റവും ആശങ്ക ആർക്കായിരിക്കും. സ്വന്തം ഭാര്യയ്ക്കും മക്കൾക്കും എന്ന് പോലും ഉറപ്പിച്ച് പറയാൻ കഴിയാത്ത വിധത്തിൽ രഹസ്യാത്മകമായ ജീവിതമാണ് കിമ്മിന്റേത്.
വീശുന്ന കാറ്റ് പോലും സെൻസർ ചെയ്യപ്പെടുന്ന രാജ്യമാണ് ഉത്തര കൊറിയയെന്ന് അറിയാമല്ലോ.
അതിനാൽ തന്നെ കിം ജോങ് ഉന്നിനെക്കുറിച്ച് അദ്ദേഹത്തിന് താത്പര്യമില്ലാത്ത ഒരു വിവരങ്ങളും പുറത്ത് വരാനും സാധ്യതയില്ല. എന്നാൽ കിം ജോങ് ഉന്നിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്കുറിച്ചും “ആശങ്ക” കൂടിയ ദക്ഷിണ കൊറിയ ആരോഗ്യനില പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനം ഉപയോഗപ്പെടുത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരിട്ട് ചോദിക്കാൻ പേടി..! കിം ജോങ് ഉന്നിന്റെ ഭാരമറിയാൻ എഐ സഹായം തേടി
കിം ജോങ് ഉന്നിന്റെ ഭാരം നിർണയിക്കാൻ വേണ്ടിയാണ് ദക്ഷിണ കൊറിയൻ (South Korea) എജൻസികൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചത്. ഇതുവഴി നടത്തിയ നിരീക്ഷണത്തിൽ കിമ്മിന്റെ ഭാരം 140 കിലോയിൽ കൂടുതലാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞതായി ദക്ഷിണ കൊറിയൻ ചാരസംഘടന അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി കിം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറില്ല. ഇതാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്ക് കാരണം.