കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ തലയിലേക്ക് കോൺക്രീറ്റ് അടർന്നുവീണ് പരിക്ക്

 
 പെരുമ്പാവൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് കോൺക്രീറ്റ് മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു.

 കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ് കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. അപകടത്തിൽ കീർത്തനയ്ക്ക് പരിക്കേറ്റു. 

ഇന്നലെ ജോലിക്കായി കോട്ടയത്തേക്ക് പോകാനാണ് കീർത്തന പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശം ബസ് കാത്തുനിൽക്കുമ്പോഴാണ് മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. അപകടത്തിൽ കീർത്തനയുടെ തലയ്ക്ക് പരിക്കേറ്റു.

ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ബസ് സ്റ്റാൻഡ് ശോചനീയാവസ്ഥയിലായിട്ട് കാലങ്ങളായി. കെട്ടിടത്തിന്റെ പല ഭാഗ ങ്ങളിലും കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തുകാണാവുന്ന അവസ്ഥയിലാണ്. പലപ്പോഴും ഇവിടെ ഇത്തരം അപകടങ്ങളും പതിവാണ്.


Previous Post Next Post