ഒറ്റത്തള്ളാർന്നു ! ,,,യുഎസില്‍ പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം ആളുകള്‍ ഉണ്ടാകുമെന്ന സംഘാടകരുടേയും സഖാക്കളുടേയും തള്ളുകള്‍ വെറുതെയായി, മുഖ്യമന്ത്രിയുടെ ഡിന്നറിന് ആളില്ലെന്ന് റിപ്പോര്‍ട്ട്.


തിരുവനന്തപുരം: യുഎസില്‍ പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം ആളുകള്‍ ഉണ്ടാകുമെന്ന സംഘാടകരുടേയും സഖാക്കളുടേയും തള്ളുകള്‍ വെറുതെയായി, മുഖ്യമന്ത്രിയുടെ ഡിന്നറിന് ആളില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയ്ക്കൊപ്പം ഇരിപ്പിടത്തിന് വേണ്ടി 82 ലക്ഷം രൂപയുടെ പാസ് നല്‍കുകയും അത്താഴ വിരുന്നിനായി ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകളും സംഘാടകര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ആരും കാര്‍ഡുകള്‍ വാങ്ങിയിട്ടില്ലെന്നാണ് വിവരം.

താരനിശകളെ വെല്ലും വിധത്തിലാണ് പരിപാടി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് പാസുകള്‍. ഗോള്‍ഡിന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ), സില്‍വറിന് 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ), ബ്രോണ്‍സിന് 25,000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക്. ആഡംബര ഹോട്ടലിന്റെ ചിത്രം ഉള്‍പ്പെടെയുള്ള താരിഫ് കാര്‍ഡ് അമേരിക്കന്‍ മലയാളി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

ഗോള്‍ഡ് പാസ് വാങ്ങുന്ന സ്പോണ്‍സര്‍ക്ക് കേരളത്തില്‍ നിന്നുള്ള വിഐപികള്‍ക്കൊപ്പമുള്ള ഡിന്നര്‍ അടക്കമായിരുന്നു ഓഫര്‍. മുന്‍നിരയില്‍ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാര്‍ക്വിസിന്റെ ഫോട്ടോ സഹിതമുള്ള താരിഫ് കാര്‍ഡാണ് സംഘാടകര്‍ യുഎസ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.

സമ്മേളനത്തെ ചൊല്ലി വിവാദം മുറുകുമ്പോള്‍ സംഘാടകര്‍ പ്രതീക്ഷിച്ച പ്രതികരണമല്ല ഇതുവരെ ലഭിച്ചത്. മുഖ്യമന്ത്രിയ്ക്കൊപ്പം അത്താഴം അടക്കം വാഗ്ദാനം ചെയ്യുന്ന ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍ ആരും ഇതുവരെ വാങ്ങിയിട്ടില്ല. 2,80,000 ഡോളര്‍ മാത്രമാണ് ആകെ പിരിഞ്ഞ് കിട്ടിയത്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമണ്ട് കാര്‍ഡും 10,000 ഡോളറിന്റെ രണ്ടും 5,000 ഡോളറിന്റെ രണ്ടും സ്പോണ്‍സര്‍മാര്‍ മാത്രമാണ് ഇതിനോടകം വന്നത്.

പിണറായി വിജയനും സംഘവും ഏഴിന് പുലര്‍ച്ചെയാകും യുഎസിലേക്ക് പുറപ്പെടുക. ദുബായ് വഴിയാകും യാത്ര. 9,10,11 തീയതികളിലാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോക കേരള സഭയ്ക്ക് ശേഷം ക്യൂബന്‍ സന്ദര്‍ശനവും കഴിഞ്ഞാകും മടക്കം. യാത്ര കണക്കിലെടുത്ത് ഈ ആഴ്ചത്തെ പതിവ് മന്ത്രിസഭായോഗം മാറ്റി.
Previous Post Next Post