പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി പിടിയിൽ


മലപ്പുറം എടവണ്ണയിലാണ് സംഭവം. പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരിയെയാണ് അറസ്റ്റു ചെയ്തത്.

എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട്ടിൽ എത്തിയത്. തുടർന്ന് ഇയാൾ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Previous Post Next Post