ഒഡീഷയിലെ ആറ് ജില്ലകളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഭുവനേശ്വർ, കട്ടക്ക് എന്നിവയുൾപ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്.
ഖുർദ ജില്ലയിൽ നാല് പേരും ബൊലംഗീറിൽ രണ്ട് പേരും അംഗുൽ, ബൗധ്, ജഗത്സിംഗ്പൂർ, ധെങ്കനൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചതെന്ന് ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഒഡീഷയുടെ പല ഭാഗങ്ങളിലും അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.