കോട്ടയം കുമാരനെല്ലൂരിൽ വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം.പൊലീസ് എത്തിയപ്പോൾ 13 നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു



കോട്ടയം: കുമരനെല്ലൂരിൽ വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. കുമരനെല്ലൂർ സ്വദേശി റോബിനാണ് വിദേശ ബ്രീഡുകളിൽ പെട്ട 13 നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് വിൽപ്പന നടത്തുന്നത്. പൊലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതിയായ റോബിൻ ഓടി രക്ഷപ്പെട്ടു. റോബിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്.

ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ 13 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. കഞ്ചാവിന് പുറമെ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കളും പൊലീസ് കണ്ടെത്തി. റോബിൻ കഞ്ചാവ് വില്പന
നടത്തുന്നുണ്ടെന്ന കാര്യം നാട്ടുകാർ അറിഞ്ഞിരുന്നില്ല. പൊലീസ് പരിശോധനയ്ക്ക് ശേഷമാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
Previous Post Next Post