എഴുന്നേക്കാൻ സമയമായി; 14 ദിവസത്തിന് ശേഷം വീണ്ടും ആക്ടീവ് മോഡിലേക്ക് ചന്ദ്രയാൻ; സോഫ്റ്റ് ലാൻഡിങ് കണ്ടത് 8 മില്യൺ



ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വീണ്ടും ആക്ടീവ് മോഡിലേക്ക് എത്തുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ചന്ദ്രയാൻ സൂര്യപ്രകാശം നിലച്ചതോടെയാണ് ബാറ്ററി ചാർജിങ് സാധ്യമാകാതെ വന്നതോടെ താൽകാലികമായി നിശ്ചലമായത്.ഈ മാസം നാലിനാണ് വിക്രം ലാൻഡർ സ്ലീപ് മോഡിലേക്ക് മാറിയത്. സൂര്യപ്രകാശം നിലച്ച സാഹചര്യത്തിൽ കൊടും തണുപ്പാണ് പ്രദേശത്തുള്ളത്. താപനില താഴ്ന്ന് -200 വരെ ഈ പ്രദേശത്ത് എത്തുന്നത്. എന്നാൽ ഈ താപനിലയെ ചെറുത്ത് ലാൻഡർ എഴുന്നേക്കുമെന്നാണ് ശസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.സെപ്റ്റംബർ 22 മുതൽ വീണ്ടും സജീവമായി പ്രവർത്തിക്കുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. അതേസമയം 14 ദിവസത്തിന് ശേഷം സെപ്റ്റംബർ 16നോ 17നോ ഇത് ഉണരാമെന്നും റിപ്പോർട്ടുണ്ട്.


അതിനിടെ, ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വീഡിയോ കണ്ടവരുടെ എണ്ണം 80 ലക്ഷം കടന്നതായി യുട്യൂബ്. ചന്ദ്രയാൻ-3 വിക്ഷേപണ വേളയിൽ തത്സമയ സ്ട്രീമിംഗ് റെക്കോർഡ് സൃഷ്ടിച്ചതിന് യൂട്യൂബ് സിഇഒ നീൽ മോഹൻ ഐഎസ്ആർഒ അഭിനന്ദിച്ചു. ചന്ദ്രയാൻ -3 ന്റെ സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ സ്ട്രീം വീഡിയോയാണ് ഒരേ സമയം 80 ലക്ഷത്തിലധികം ആളുകൾ കണ്ടുവെന്നാണ് യൂട്യൂബ് ഇന്ത്യയുടെ സിഇഒ എക്സിൽ പോസ്റ്റ് ചെയ്തത്.ചന്ദ്രോപരിതലത്തിൽ വിക്രം സോഫ്‌റ്റ് ലാൻഡിംഗിന്റെ 72 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 7.8 കോടിയിലധികം വ്യൂസ് നേടി.
Previous Post Next Post