തിരുവനന്തപുരം: മകൻ 18 വയസ് മുതൽ മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് ആലുവ ബലാത്സംഗക്കേസിലെ പ്രതി ക്രിസ്റ്റിലിന്റെ അമ്മ. കഴിഞ്ഞ ഒന്നര വർഷമായി ക്രിസ്റ്റിൽ വീട്ടുവിട്ട് പോയതാണ്. ഇടയ്ക്കിടെ വീട്ടിൽ നിന്നിറങ്ങിപ്പോവും. രാത്രി പോവുമ്പോൾ എവിടേക്കാണെന്ന് ചോദിക്കാറുണ്ട്. രാവിലെ തിരിച്ചുവരും. എന്ത് ചോദിച്ചാലും മറുപടി പറയാറില്ല. കതകടച്ച് വീടിനുള്ളിൽ കയറിക്കിടക്കുമെന്നും അമ്മ പറയുന്നു.
‘എന്തിനാണ് മദ്യപിച്ചതെന്ന് ചോദിക്കുമ്പോൾ ചീത്ത വിളിക്കും. വലുതാവുമ്പോൾ സന്താേഷിക്കാമെന്ന് കരുതി. ക്രിസ്റ്റിൽ എന്നാണ് പേര്. പത്തനംതിട്ടയിൽ ജോലിക്ക് പോയതാണ്. 18 വയസ് കഴിഞ്ഞപ്പോൾ കൂട്ടുകൂടി മൊബൈൽ മോഷണം ഉൾപ്പെടെ നടത്തിയിരുന്നു’- ക്രിസ്റ്റിലിന്റെ അമ്മ പറഞ്ഞു.
ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2022 നവംബറിൽ പെരുമ്പാവൂരില്‍ മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.