കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമായി സംഘടിപ്പിക്കുന്ന 'പ്രപഞ്ചം' സെമിനാര്‍ കോട്ടയം ജില്ലയിലെ തിരുനക്കരയില്‍ ഒക്ടോബര്‍ 1 ന് നടക്കും. ആചാര്യശ്രീ രാജേഷിന്റെ ഏറ്റവും പുതിയ ഗവേഷണഗ്രന്ഥമായ ''ഭാവവൃത്തം: വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം'' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും സെമിനാര്‍.
ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 10 മണിക്ക്, തിരുനക്കരയിലെ വിശ്വഹിന്ദു പരിഷത്ത് ഹാളില്‍ വെച്ച് നടക്കുന്ന സെമിനാറിന് ആചാര്യശ്രീ രാജേഷിന്റെ
ശിഷ്യനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദിക്
ഇന്‍സ്ട്രക്ടറുമായ ശ്രീ. കെ. ശശിധരന്‍ വൈദിക് നേതൃത്വം നല്‍കും.
മുഖ്യാതിഥികളായി ശ്രീ. സി. പി മധുസൂദനന്‍ (പ്രസിഡന്റ്, സ്വാമിയാര്‍ മഠം ട്രസ്റ്റ്, തിരുനക്കര), ശ്രീ. അപ്പുകുട്ടന്‍ നായര്‍ (പ്രസിഡന്റ്, അയ്യപ്പ സേവ സംഘം, ചങ്ങനാശേരി താലൂക് യൂണിയന്‍) എന്നിവര്‍ പങ്കെടുക്കും.
വേദങ്ങളിലെ അത്യുദാത്തവും അതീവ രഹസ്യവുമായ പ്രാചീന പ്രപഞ്ചസങ്കല്പത്തെക്കുറിച്ച് അറിയുവാനാഗ്രഹിക്കുന്ന ഏവര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847752021, 9447729674