തിരുവനന്തപുരം: 40 കിലോ ചന്ദനവുമായി ഒരാൾ വനം വകുപ്പിൻ്റെ പിടിയിലായി. പൂവാർ ഉച്ചക്കട കാക്കവിള, പാറയിടവിള വീട്ടിൽ മണിയൻ (58)ൻ്റെ വീട്ടിൽ നിന്നുമാണ് ചാക്കിൽ നിറച്ചതും അല്ലാതെയുള്ള ചന്ദന മുട്ടികളും ചീളുകളും വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 15 ചന്ദനക്കഷണങ്ങളും 2 ചാക്കിൽ ചന്ദനചീളുകളുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.വനപാലകർ സ്ഥലത്ത് എത്തുമ്പോൾ ചന്ദന മരം ചീളുകളാക്കി ചാക്കിൽ നിറക്കുകയായിരുന്നു. കണ്ടെത്തിയ ചന്ദനം എവിടെനിന്ന് എത്തിച്ചുവെന്നതിനെ കുറിച്ച് പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചന്ദനം മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തി കൈവാൾ ഉൾപ്പടെ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകും. ഇതിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
2 ചാക്കുകളിലായി 40 കിലോ ചന്ദനം, ഒരാൾ അറസ്റ്റിൽ, വനപാലകരെത്തുമ്പോൾ ചന്ദന മരം ചീളുകളാക്കി ചാക്കിൽ നിറക്കുന്നു,
jibin
0