ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നു. ഇതുവരെ അദ്ദേഹം ഒരു ദിവസം പോലും ജോലിയിൽ നിന്ന് അവധിയെടുത്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകി. 2014 മെയ് മാസത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം 3,000 ത്തിലധികം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ പരാമർശിച്ചിട്ടുണ്ട്. “പ്രധാനമന്ത്രി എല്ലാ സമയത്തും ഡ്യൂട്ടിയിലാണ്” എന്ന് വിവരാവകാശ നിയമത്തിനുള്ള മറുപടിയിൽ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി അവധിയൊന്നും എടുത്തിട്ടില്ലെന്ന മറുപടി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരാവകാശ നിയമത്തിനുള്ള മറുപടിയുടെ സ്‌ക്രീൻഷോട്ടുകൾ എക്‌സിലാണ് (മുമ്പ് ട്വിറ്റർ) പങ്കുവെച്ചത്. ആർടിഐ ഫയൽ ചെയ്ത അപേക്ഷകന്റെ പേര് പ്രഫുൽ പി സർദ എന്നാണ് വിവരാവകാശ അപേക്ഷ ലഭിച്ച തീയതി 2023 ജൂലൈ 31 എന്നാണ് നൽകിയിരിക്കുന്നത്.വിവരാവകാശ നിയമപ്രകാരം സമാനമായ ഒരു അപേക്ഷ 2015 ഡിസംബറിൽ സമർപ്പിച്ചിരുന്നു. അതിലുള്ള മറുപടിയിലും പ്രധാനമന്ത്രി ജോലിയിൽ നിന്ന് അവധി എടുത്തിട്ടില്ലെന്നാണ് സൂചിപ്പിച്ചിരുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ ആദ്യ കാലത്താണ്. നിലവിൽ ഒമ്പത് വർഷത്തിന് ശേഷമാണ് ഇത്തരമൊരു ചോദ്യം വീണ്ടും സമരിപ്പിക്കുന്നത്.
“എല്ലാ സമയത്തും ഡ്യൂട്ടിയിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 മുതൽ ഒരു ലീവ് പോലും എടുത്തിട്ടില്ല”: ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം മറുപടി
jibin
0