നക്ഷത്രഫലം 2023 സെപ്റ്റംബർ 24 മുതൽ 30 വരെ സജീവ് വി ശാസ്‌താരം എഴുതുന്ന നക്ഷത്രഫലം


 
മുഖ്യധാരാ മാധ്യമങ്ങളിലും നിരവധി  ജ്യോതിഷ മാസികകളിലും പതിറ്റാണ്ടുകളായി ജ്യോതിഷ പംക്തി കൈകാര്യം ചെയ്തു വരുന്ന ജോതിഷ പണ്ഡിതനാണ് സജീവ് വി . ശാസ്താരം ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് 
ഫോൺ നമ്പർ -  96563 77700



🟠അശ്വതി:മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും ,ബന്ധുഗുണംവർദ്ധിക്കും,കുടുംബ സമേതയാത്രകൾ.ഭൂമിവില്പ്പന  വാക്കുറപ്പിക്കും,തൊഴിൽ പരമമായ ഉയർച്ച. 

🔵ഭരണി:ഭാഗ്യപുഷ്ടി വർദ്ധിക്കും , ധനപരമായ ആനുകൂല്യം , സ്വന്തക്കാർക്ക് രോഗബാധാസാദ്ധ്യത,തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ,പണമിടപാടുകൾക്ക്  വരം അനുകൂലം. 

🟢കാർത്തിക: വ്യവഹാര വിജയം, ഭൂമിയിൽനിന്ന് ധനലാഭം , തൊഴിലിൽഅനുകൂലമായസാഹചര്യം.പ്രവർത്തനവിജയംകൈവരിക്കും,ബന്ധു ജനസമാഗമം . ദീർഘയാത്രകൾ വേണ്ടിവരും. 

🟣രോഹിണി: സഹോദരഗുണം വർദ്ധിക്കും,അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും,തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക., വിവിഹാഹ ആലോചനകളിൽ പുരോഗതി
🟡മകയിരം:  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും , സാമ്പത്തികമായി അനുകൂലം, രോഗ ശമനം പ്രതീക്ഷിക്കാം, പ്രവർത്തനങ്ങളിൽ വിജയം. സുഹൃദ്സമാഗമം സന്തഃസോഹം നൽകും. 

🟢തിരുവാതിര: ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , സന്താന ഗുണമനുഭവിക്കും,കുടുംബ സൗഖ്യവർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസികമായ സംതൃപ്തി  .

🔵പുണർതം: മംഗള കമ്മങ്ങളിൽ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളിൽശമനം,മാനസികസുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   പരീക്ഷാ വിജയം . 

🟣പൂയം:താൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽ പരമായ യാത്രകൾ ,ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം.

🟤ആയില്യം: ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും , മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

🔴മകം: വിശ്രമം കുറഞ്ഞിരിക്കും , കാലാവസ്ഥാ ജന്യ രോഗ സാദ്ധ്യത ,സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .

🟡പൂരം: ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ വാരമാണ് , മനഃസുഖം കുറയും , തൊഴിൽപരമായി ദിനം അനുകൂലം ,  ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

🟢ഉത്രം: പതിവിൽ കവിഞ്ഞ യാത്രകൾ ,  ബന്ധുജന സന്ദർശനം , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും , ബന്ധു ഗുണം വർദ്ധിക്കും 
🔵അത്തം: തൊഴിലിൽ നിന്നുള്ള ധനലാഭം ഉണ്ടാവില്ല , അലച്ചിൽ വർദ്ധിക്കും ,പൊതുവെ അനുകൂലമായ വാരമല്ല , ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

🟣ചിത്തിര: കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും , ദാമ്പത്യ കലഹം ശമിക്കും , സർക്കാരിലേയ്ക്ക് നൽകിയ അപേക്ഷകൾക്ക് അനുകൂല മറുപടികൾ ലഭിക്കും  , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ സാദ്ധ്യത .

🟤ചോതി:ബന്ധുക്കളുമായി ഭിന്നത ,ധനപരമായ വിഷമതകൾ ,ഔഷധ സേവ  വേണ്ടിവരും , സഞ്ചാരക്ലേശം അനുഭവിക്കും, പതിവിൽ കവിഞ്ഞ യാത്രകൾ വേണ്ടിവരും. 

🔴വിശാഖം: ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും , ബിസിനസ്സിൽ പണം മുടക്കേണ്ടി വരും,സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  

🟡അനിഴം: ബിസിനസ്സിൽ മികവ് പുലർത്തും , സാമ്പത്തിക മായി വാരം  അനുകൂലം മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ. 

🟢തൃക്കേട്ട: സന്തങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും , ഭൂമി വിൽപ്പനയിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണ മനുഭവിക്കും.  

🔵മൂലം: വിവ്യഹാലോചനകളിൽ  ഉത്തമ ബന്ധം ലഭിക്കും , കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടും , ധനപരമായി നേട്ടങ്ങളുണ്ടാക്കും  , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ. 

🟠പൂരാടം: ഉപഹാരങ്ങൾ ലഭിക്കും , ആരോഗ്യ പരമായ വിഷമതകൾ ശമിക്കും , സന്താനങ്ങൾക്ക് നേട്ടം,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.
 
🟣ഉത്രാടം: ഗൃഹസുഖം വർദ്ധിക്കും , കടങ്ങൾ വീട്ടും , ആരോഗ്യപരമായ മെച്ചം , വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച. പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും 

🟤തിരുവോണം: മേലധികാരികളുടെ പ്രീതി ലഭിക്കും , സാമ്പത്തിക നേട്ടം , കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ശേഷം യാത്രകൾ 


🔴അവിട്ടം: അർഹതപ്പെട്ട തൊഴിൽ ക്കയറ്റം ലഭിക്കും , ഇഷ്ടകാര്യങ്ങൾ സാധിക്കും  ,വിദേശ ത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും ,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

🟡ചതയം: വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും , ബന്ധു ജനസഹായം ലഭിക്കും , മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. 
🟡പൂരുരുട്ടാതി: കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി , അനാവശ്യ ചിന്തകൾ , തൊഴിൽ പരമായ ഉത്കണ്ഠ , ഗൃഹ സുഖം കുറയും, പ്രവർത്തന പരമമായ ബുദ്ധിമുട്ടുകൾ .

🟢ഉത്രട്ടാതി: പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും , യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും  , പല്ലുകൾക്ക് രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം . 

🔵രേവതി: ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും, വിശ്രമം കുറയും , സഞ്ചാരക്ലേശം അനുഭവിക്കും, തൊഴിൽ പരമായ നേട്ടം, ബന്ധുഗുണവർദ്ധന
Previous Post Next Post