തിരുവനന്തപുരം: ഓണം ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്ക്. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് വിവരം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് സൂചന. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്‍റെ സുഹൃത്ത് പാണ്ഡ്യരാജ് പറഞ്ഞു. ടിക്കറ്റിപ്പോള്‍ കുപ്പുസ്വാമി എന്നയാളുടെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 കോടി അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്ക്.. ടിക്കറ്റെടുത്തത് 4 പേര്‍ ചേര്‍ന്ന്…
Jowan Madhumala
0
Tags
Top Stories