ഒന്നിച്ച് 4 ചക്രവാതചുഴി…അടുത്ത 5 ദിവസങ്ങളിൽ മഴ…


തിരുവനന്തപുരം: കാലവർഷം പിൻവാങ്ങൽ ആരംഭിച്ചെങ്കിലും കേരളത്തിൽ അടുത്ത 5 ദിവസങ്ങളിലും മഴ തുടരും. ഇതിൽ തന്നെ രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. നാല് ചക്രവാതചുഴികൾ നിലനി‌ൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴ തുടരാനാണ് സാധ്യത. ഇതിൽ തന്നെ സെപ്റ്റംബർ 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Previous Post Next Post