വാരാണസി: ഉത്തര്‍പ്രദേശിലെ തന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വാരണാസിയിലെ ഗഞ്ജരി മേഖലയിലാണ് ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. മുപ്പത് ഏക്കറിലധികം സ്ഥലത്ത് ഏകദേശം 450 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം വികസിപ്പിക്കുന്നത്.സ്റ്റേഡിയത്തിന്റെ മുൻഭാഗം കാശിയെയും പരമശിവനെയും അനുസ്മരിപ്പിക്കും വിധമാകും. ശിവനെ കിരീടമണിയ്‌ക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ള തരത്തിലാകും മേൽക്കൂരയുടെ നിർമ്മാണം.ഫ്ളഡ്ലൈറ്റുകളുടെ കാലുകൾക്ക് ത്രിശൂലത്തിന്റെ മാതൃക നൽകും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയിൽ ഒരുക്കും.പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളിൽ ബിൽവ പത്രയുടെ കൂറ്റൻ രൂപങ്ങൾ സ്ഥാപിക്കും.വാരാണസിയിലെ സ്ത്രീകളുമായുള്ള ആശയവിനിമയ പരിപാടിയിലും പ്രധാനമന്ത്രി ഇന്ന് പങ്കടുക്കുന്നുണ്ട്. നാരിന്‍ശക്തി വന്ദന്‍ അഭിനന്ദന്‍ കാര്യക്രം’ എന്ന പരിപാടിയില്‍ 5000 ത്തോളം സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതാ സംവരണ ബില്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ഈ സ്ത്രീകള്‍ നന്ദി പറയും. വാരാണസിയിലെ സ്ത്രീകളുമായുള്ള ആശയവിനിമയ പരിപാടിയിലും പ്രധാനമന്ത്രി ഇന്ന് പങ്കടുക്കുന്നുണ്ട്. വനിതാ സംവരണ ബില്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ഈ സ്ത്രീകള്‍ നന്ദി പറയും. പിന്നീട് രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുകയും കാശി സന്‍സദ് സംസ്‌കൃത് മഹോത്സവ് 2023 ന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. പരിപാടിയില്‍ ഉത്തര്‍പ്രദേശിലുടനീളം നിര്‍മ്മിച്ച 16 അടല്‍ അവാസിയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
450 കോടി രൂപ ചെലവ്, വാരാണസിയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് നരേന്ദ്രമോദി
jibin
0