പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 48 മണിക്കൂർ നിരോധനാജ്ഞ



കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ സെപ്റ്റംബർ മൂന്നു വൈകിട്ട് ആറുമണിമുതൽ സെപ്റ്റംബർ അഞ്ചു വൈകിട്ട് ആറുമണിവരെയുള്ള 48 മണിക്കൂറിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ വി. വിഗ്‌നേശ്വരി ഉത്തരവായി. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു സംബന്ധമായി ആളുകൾ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നത് വിലക്കിക്കൊണ്ടാണ് ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം വിലക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് നടപ്പാക്കുന്നതിനു മാത്രമായിരിക്കും നിരോധനാജ്ഞ ബാധകമാവുക എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


Previous Post Next Post