മലപ്പുറത്ത് വൻ ലഹരിവേട്ട ; 62.628 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു



മലപ്പുറം : മലപ്പുറത്ത് വൻ ലഹരിവേട്ടയുമായി എക്‌സൈസ്. മലപ്പുറത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 62.628 ഗ്രാം മെത്താംഫിറ്റമിൻ എക്‌സൈസ് പിടിച്ചെടുത്തത്.

 ചെറുകോട് മുതീരിയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 13.775 ഗ്രാം മെത്താംഫിറ്റമിനാണ് ആദ്യം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനമോടിച്ച നെല്ലിക്കുത്ത് മുതിരപറമ്പിൽ വീട്ടിൽ ജാഫർ അലിയെ സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തു.

ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജാഫർ അലിയുടെ വീട്ടിൽ നിന്നും 48.853 ഗ്രാം മെത്താംഫിറ്റമിൻ കൂടി പിന്നീട് കണ്ടെടുത്തു. പിടിച്ചെടുത്ത മെത്താംഫിറ്റമിന് മാർക്കറ്റിൽ മൂന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണെന്നാണ് വിവരം. കാളികാവ് എക്‌സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.
Previous Post Next Post