സൗദി: സൗദിയിൽ കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധന നടത്തി മലയാളിയുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയത് ചെറിയ ഒരു സാധനം ആയിരുന്നു. നമ്മുക്ക് അത് ചെറിയ സാധനം ആയിരുന്നങ്കിലും പോലീസിന് അത് ചെറിയ സാധനം ആയിരുന്നില്ല. സൗദിയിൽ നിയന്ത്രണമുള്ള വേദന സംഹാരി ഗുളികകൾ ആയിരുന്നു വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.
വാഹന പരിശോധനയ്ക്കിടെയാണ് മരുന്നുകൾ അധികൃതർ കണ്ടെത്തിയത്. 7 മാസം തടവും നാടുകടത്തലും ആണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്. മലയാളിയുടെ വാഹനത്തിൽനിന്നും ആണ് ഈ മരുന്നുകൾ കണ്ടെത്തിയത്. വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് ഇദ്ദേഹം പിടിയിലാവാൻ കാരണം.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ പിടിക്കപ്പെട്ട മരുന്ന് വാങ്ങാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം. എന്നാൽ ഇതിന് മമ്പ് വാഹനം ഓടിച്ചിരുന്ന ആളുടെയായിരുന്നു മരുന്നുകൾ. അദ്ദേഹം ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. എന്നാൽ കുറിപ്പടി ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് സാധിച്ചില്ല. അതോടെ പോലീസ് പിടിച്ച് ജയിലിൽ ഇട്ടു.
അതേസമയം, സൗദിയിൽ ലഹരി മരുന്നുവേട്ട തുടരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരോ ദിവസവും നിരവധി പേരാണ് പിടിയിലാകുന്നത്. ലഹരിമരുന്നുകളുടെ ഇറക്കുമതിയും വ്യാപനവും തടയാനായി ശക്തമായ പരിശോധനകളാണ് സൗദിയിൽ ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന്റെ മുക്കുമൂലയും അരിച്ചുപെറുക്കിയാണ് പരിശോധന നടത്തുന്നത്. പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ലഹരിക്കേസിൽ പിടിക്കപ്പെടുന്നത്. അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് സെക്ടറിലെ അതിർത്തി സേന നാല് നിയമലംഘകരെ പിടികൂടി.
അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറച്ചു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. 37 കിലോ ഹഷീഷ് ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ദമ്മാമിൽ ഷാബു എന്നറിയപ്പെടുന്ന മെത്താംഫെറ്റമിൻ മയക്കുമരുന്ന് വിൽപന നടത്തിയതിന് ഒരു ഈജിപ്ഷ്യൻ പൗരനും പിടിയിലായി. ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കലാണ് ഇദ്ദേഹത്തിന്റെ ജോലി. ഒരു ഫാമിലെ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ച് രീതിയിലായിരുന്നു മറ്റൊരു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സൗദിയിലേക്കുള്ള കര, ജല അതിർത്തികളിലും ശക്തമായ പരിശോധനയാണ് നടക്കുന്നത്.