ന്യൂഡല്‍ഹി : ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ പാചക വാതകം നല്‍കുന്നതിനുള്ള ഉജ്വല പദ്ധതി പ്രകാരം 75 ലക്ഷം കണക്ഷനുകള്‍ കൂടി അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി 1650 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
എഴുപത്തിയഞ്ചു ലക്ഷം കണക്ഷനുകള്‍ കൂടിയാവുന്നതോടെ ഉജ്വല പദ്ധതിയുടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയാവുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചക വാതകം നല്‍കുന്നതിനായി 2016 മെയിലാണ് സര്‍ക്കാര്‍ ഉജ്വല പദ്ധതിക്കു തുടക്കം കുറിച്ചത്.