ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി


കാസർകോട്: ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വയലിൻ്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച് കൊന്നു. പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി-സത്യനാരായണ ദമ്പതികളുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പച്ചിലമ്പാറ മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറയുന്നു. സംഭവസ്ഥലത്ത് മഞ്ചേശ്വരം പോലീസ് പരിശോധന നടത്തി. മൃതദേഹം ഉപ്പള മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Previous Post Next Post