മുണ്ടക്കയം - കോരുത്തോട് - മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടി യിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്. വൈകുന്നേരം വണ്ടൻപതാൽ പനക്കചിറ റോഡിലായിരുന്നു അപകടം. മുണ്ടക്കയം കോരുത്തോട് കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തേജസ് ബസിനു പുറകിൽ ഗ്ലോബൽ ബസ് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ബസിലു ള്ളവരും സമീപവാസികളും പറഞ്ഞത് സ്കൂൾ കഴിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരായിരുന്നു ബസിലുണ്ടായിരുന്നത്.ഇവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.
മത്സര ഓട്ടം ആയിരുന്നു എന്ന് ബസിൽ ഉണ്ടായിരുന്ന വിദർഥികൾ പറയുന്നു.