പുതുപ്പള്ളി: വോട്ടെടുപ്പ് പുരോഗമിക്കവെ, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സ്ഥാപിച്ച പോസ്റ്ററിനെച്ചൊല്ലി വിവാദം. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്കിന്‍റെ വിജയത്തിനായി നിവേദനം. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി എത്തുന്നവർക്ക് നിവേദനം സമർപ്പിക്കാനായി കല്ലറക്ക് ചുറ്റും കെട്ടിയ തുണിയിലാണ് നിവേദനം പ്രത്യക്ഷപ്പെട്ടത്.‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി.. സഖാവ് ജെയ്കിന്‍റെ വിജയത്തിന് വേണ്ടി പ്രാർഥിക്കേണമേ’ എന്നാണ് നിവേദനത്തിൽ കുറിച്ചിരിക്കുന്നത്.പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.ഇലക്ഷന് ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തു പോയി സ: ജയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട് , പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം എന്ന അടിക്കുറിപ്പോട് കൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.ഉമ്മൻചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും മരണശേഷവും അദ്ദേഹത്തെ വേട്ടയാടുകയാണെന്നുമാണ് വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം. പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കോൺഗ്രസ് ആരോപിച്ചു. ഈ പോസ്റ്ററിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.