ഡല്‍ഹി: അയല്‍വാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദേഹത് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ജില്ലയിലെ അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തില്‍ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം.
കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മ പരാതിയില്‍ പറയുന്നു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി 376, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അക്ബര്‍പൂര്‍ കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ് സിംഗ് പറഞ്ഞു.