അനിയനുമായി ​ഗുസ്തി പിടിച്ചു.. നിലത്തടിച്ചപ്പോൾ മരിച്ചു


 

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്. അനിയൻ രാജുമായി ​ഗുസ്തി പിടിക്കുകയും നിലത്തടിച്ചപ്പോൾ മരിച്ചുപോയെന്നും ബിനു പറഞ്ഞു. രാജ് മരിച്ചപ്പോൾ ചവറിടാൻ കുഴിച്ച കുഴിയിലിട്ട് പിന്നീട് മൂടിയെന്നും ബിനുവിന്റെ മൊഴിയിൽ പറയുന്നു.

ഇന്ന് രാവിലെയാണ് ബിനു കുറ്റം സമ്മതിച്ചത്. മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Previous Post Next Post