വില കൂടിയ സാധനത്തിനുമേൽ വില കുറഞ്ഞതിൻ്റെ സ്റ്റിക്കർ മാറ്റിയൊട്ടിക്കും; സൗദിയിൽ മലയാളികളുടെ തട്ടിപ്പ് സിസിടിവി പൊക്കി; അറസ്റ്റ്



സൗദി: വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ മാറ്റി പതിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച മലയാളികൾ സൗദിയിൽ പിടിയിൽ. സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിൽ നിന്നും സ്റ്റിക്കർ പറിച്ച് മാറ്റി ഒട്ടിച്ച കേസിൽ ആണ് മലയാളികൾ അറസ്റ്റിലായിരിക്കുന്നത്. ചെറിയ ലാഭത്തിന് വേണ്ടി ഇത്തരത്തിൽ കുറ്റകൃത്യം ചെയ്താൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് റിയാദിലെ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ എംബസി ജീവകാരുണ്യവിഭാഗം വൊളന്റിയറുമായ സിദ്ദീഖ് തുവ്വൂർ റിയാദിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയുള്ള സാധനങ്ങളുടെ സ്റ്റിക്കർ ഇളക്കിയെടുക്കും. ശേഷം വില കൂടിയ സാധനത്തിൽ പതിപ്പിക്കും. കേസിൽ ജയിലിലായ മലയാളി രണ്ടാഴ്ച മുൻപാണ് പുറത്തു വന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം കുടുങ്ങിയത്. വ്യാപാരസ്ഥാപനങ്ങളിൽ വില മാറ്റി തട്ടിപ്പ് നടത്തി പണം ലാഭിക്കാൻ ശ്രമിച്ച് ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി പേരുടെ കഥകൾ ഉണ്ട്. പണം നൽകാതെ സാധനങ്ങളുമായി മുങ്ങുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയാളികളടക്കം നിരവധി പ്രവാസികൾ ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിനാകെ അപമാനിക്കുന്ന പ്രവർത്തനങ്ങളാണ് ഇതെന്നും ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് സിദ്ദീഖ് തുവ്വൂർ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമത്തിലൂടെ സിദ്ദീഖ് തുവ്വൂർ ബോധവൽക്കരണ ശ്രമം തുടങ്ങിയത്.

Previous Post Next Post