കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റലിന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. പ്രതി മോഷണമുതല്‍ ഇവര്‍ വഴിയാണ് വില്‍ക്കുന്നത് എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതി രാത്രി കുട്ടിയുടെ വീട്ടില്‍ എത്തിയതും മോഷണം ലക്ഷ്യമിട്ടാണെന്ന് പൊലീസ് പറയുന്നു. അതിനിടെയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകുന്നതും പീഡിപ്പിച്ചതും. ക്രിസ്റ്റിലിന്റെ സഞ്ചിയില്‍ പലയിടങ്ങളില്‍ നിന്നും മോഷ്ടിച്ച എട്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രി രണ്ടിന് കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ അകത്തേക്ക് കൈ കടത്തി വാതില്‍ തുറന്ന ശേഷം അവിടെ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് ആദ്യം എടുത്തത്.തുടര്‍ന്ന് കുട്ടിയുമായി പുറത്തേക്ക് ഇറങ്ങിയ പ്രതി പാടത്തെത്തി. അപ്പോഴും മൊബൈല്‍ ഫോണ്‍ ഓണ്‍ ആയിരുന്നു. അതിനാല്‍ കുറ്റകൃത്യത്തിന് ശേഷം പ്രതി ആലുവ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ എത്തിയത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് മനസ്സിലാക്കിയിരുന്നു. അവിടെവെച്ച് ഫോണ്‍ ഓഫായി.ഇതിനിടെ വസ്ത്രത്തിലും ദേഹത്തും പറ്റിയ ചെളിയും മറ്റും കഴുകി അതിന് ശേഷം ഒരു ഫോണ്‍ മാത്രം എടുത്ത് സഞ്ചി മാര്‍വെല്‍ ജംഗ്ഷന് സമീപം ഒളിപ്പിക്കുകയായിരുന്നു. ശേഷം മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ബൈപ്പാസ് കവലയിലേക്ക് പോയി.