അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം… നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ


 
ലക്നൗ : അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ പൂർത്തിയാകുന്നതായി റിപ്പോർട്ട്.

 നിലവിൽ, വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തന ങ്ങൾ അന്തിമ ഘട്ടത്തിലാണ്. അയോധ്യ ശ്രീരാമ ക്ഷേത്രം നാടിന് സമർപ്പിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശിലെ യോഗി സർക്കാർ.

 കൂടാതെ, മറ്റ് ഗതാഗത മാർഗ്ഗങ്ങളും അതിവേഗത്തിൽ നവീകരിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ ജോലികൾ മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ഇതിനായി പദ്ധതിയിൽ ഉൾപ്പെട്ട മൊത്തം 821 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള 100 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്.

 ഇതിനോടൊപ്പം വിമാനത്താവളത്തിന്റെ ഒന്നാംഘട്ട റൺവേയും, രാത്രിയിൽ മൂടൽമഞ്ഞ് ഉണ്ടാകുമ്പോൾ ലാൻഡിംഗിനുള്ള CAT-1, RESA സൗകര്യങ്ങളും എസി ടവറിന്റെ പണിയും മുഴുവനായും പൂർത്തിയായിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 

ടെർമിനൽ കെട്ടിടത്തിന്റെ 78 ശതമാനം പണികൾ പൂർത്തിയായ സാഹചര്യത്തിൽ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുൻപ് തന്നെ സർവീസുകൾ ആരംഭിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം നവംബർ മുതലാണ് സർവീസുകൾ ആരംഭിക്കാൻ സാധ്യത.

 ആദ്യ ഘട്ടത്തിൽ, ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് സാധ്യത.
Previous Post Next Post