ഇഡി തലപ്പത്ത് പുതിയ നിയമനം; രാഹുല്‍ നവിന് താൽക്കാലിക ചുമതല



ന്യൂഡല്‍ഹി : സ്ഥാനം ഒഴിഞ്ഞ എസ് കെ മിശ്രയുടെ ഒഴിവില്‍ രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എസ് കെ മിശ്രയുടെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്.

 എസ് കെ മിശ്രയുടെ കാലാവധി നീട്ടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെ ങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. ഇതിന് മുന്‍പ് നാലുതവണയാണ് മിശ്രയുടെ കാലാവധി കേന്ദ്രം നീട്ടിനല്‍കിയത്. 

1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവിന്‍. നിലവില്‍ ഇഡി ആസ്ഥാനത്തെ ചീഫ് വിജിലന്‍സ് ഓഫീസറാണ്. ഈ ചുമതലയും അദ്ദേഹം തന്നെ നിര്‍വഹിക്കും. ബിഹാര്‍ സ്വദേശിയാണ് നവിന്‍.
Previous Post Next Post