കോട്ടയം; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നാല് ബൂത്തുകള്‍ സെന്‍സിറ്റീവ് ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്. പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പിഎസ്‌സ്‌കൂളിലെ 91,92,93,94 നമ്പര്‍ ബൂത്തുകളാണ് സെന്‍സിറ്റീവ് ബൂത്തുകള്‍.
ഈ നാല് ബൂത്തുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവില്‍ പൊലീസ് ഓഫീസറെ നിയമിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിക്ക് ഒപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ആണ് പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്.
പുതുപ്പള്ളിയില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചിരുന്നു.
ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മന്‍, ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്