ബോണറ്റിൽ നിന്ന് പുക…ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


 
വയനാട്: വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈത്തിരി സ്വദേശി ജോബി ആന്റണിയുടെ ഡസ്റ്റർ കാറിനാണ് തീപിടിച്ചത്. വൈത്തിരി തളിമലയിൽ രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തുകയായിരുന്നു. തുടർന്ന് ബോണറ്റ് പരിശോധിക്കാൻ പുറത്തിറങ്ങിയ ഉടൻ തീ പടർന്നു. കൽപ്പറ്റ ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധോയമാക്കിയിട്ടുണ്ട്. കാർ പൂർണമായി കത്തിനശിച്ചു.
Previous Post Next Post