കൊച്ചി: വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. മനോജിനെതിരെയാണ് കേസെടുത്തത്. ഹൗസ് സർജൻസിക്കിടെ ഡോക്ടർ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് പരാതി.
ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019 ൽ ആയിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. വനിതാ ഡോക്ടർ അടുത്തിടെ സമൂഹമാധ്യമത്തിൽ തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് വിവാദമായത്.
വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പോലീസ് നടപടി.