നയതന്ത്ര ചാനല്‍ കള്ളക്കടത്ത്; ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു



 

ന്യൂഡല്‍ഹി : സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ രതീഷ് ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്.

ദുബൈയില്‍നിന്ന് എത്തിയ രതീഷിനെ വിമാനത്താവളത്തില്‍ വച്ചു പിടികൂടുകയാ യിരുന്നെന്ന് എന്‍ഐഎ അറിയിച്ചു. 2019ലും 2020ലും നയതന്ത്ര ചാനല്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ് ഇയാളെന്ന് എന്‍ഐഎ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം തമിഴ്‌നാട്ടില്‍ നന്ദകുമാര്‍ എന്നയാള്‍ക്ക് എത്തിച്ചുകൊടുത്തത് രതീഷ് ആ്‌ണെന്നാണ് എന്‍ഐഎയുടെ നിഗമനം. ആറു പേരെയാണ് ഇനി കേസില്‍ പിടി കിട്ടാനുള്ളത്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി എന്‍ഐഎ വക്താവ് പറഞ്ഞു.

Previous Post Next Post