'റോക്കി'യുടെ മുന്നിൽപെട്ട് 'ഭായി'മാർ; മണത്തു കണ്ടുപിടിച്ചത് മൂന്നു കിലോ കഞ്ചാവ്



 തൃശൂർ: ട്രെയിനിൽ കടത്തുകയായിരുന്ന 3.520 കിലോ കഞ്ചാവ് റെയിൽവേ സ്നിഫർ ഡോഗ് മണത്തു കണ്ടുപിടിച്ചു. കഞ്ചാവ് കടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്നുപേരെ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് പിടികൂടി. ബംഗാളില്‍നിന്നു തൃശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.


മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ ഷെരീഫുൾ, തജറുദ്ദീൻ, ഹസിബിൾ എന്നിവരാണ് പിടിയിലായത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഡോഗ് ട്രെയ്നർ കലൈ സെൽവത്തിന്‍റെ നേതൃത്വത്തില്‍ റെയിൽവേ സ്നിഫർ ഡോഗ് റോക്കിയാണ് കഞ്ചാവ് മണത്ത് കണ്ടുപിടിച്ചത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദ്, ഇൻസ്‌പെക്ടർ എൻ സുദർശനകുമാർ, റെയിൽവേ ക്രൈം ഇന്റലിജിൻസ് എഎസ്ഐ ഫിലിപ്പ് ജോൺ, ആര്‍പിഎഫ് എഎസ്ഐ അനിൽ കുമാർ, പ്രിവന്റിവ് ഓഫീസർമാരായ സോണി കെ ദേവസ്സി, മനോജ് കുമാർ എംഎം, ഷാജി കെവി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാനുജ്‌ ടിഎസ്, സനീഷ് കുമാർ ടിഎസ്, നൂർജ കെഎച്ച്, റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്‍ ടിഡി വിജോയ് എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post