റോഡിലെ വെള്ളത്തിൽ തെന്നി… നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞു….

 
പാലക്കാട്: പാലക്കാട് വാളയാറിൽ നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടം. ട്രോമാകെയറിന്റെ ആംബുലൻസാണ് വട്ടപ്പാറയിൽ വെച്ച് മറിഞ്ഞത്. മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിനു പോവുന്നതിനിടെ റോഡിലെ വെള്ളത്തിൽ തെന്നി വാഹനം മറിയുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന വാളയാർ ടോൾ പ്ലാസയിലെ നഴ്സായ ഗിരിജയ്ക്ക് കാലിനു സാരമായി പരികേറ്റു. ആംബുലൻസ് ഡ്രൈവർ കഞ്ചിക്കോട് സ്വദേശി ഫാറൂഖ്, ടോൾ പ്ലാസ ജീവനക്കാരനായ ഒറീസ സ്വദേശി മഹീന്ദ്ര എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഗിരിജയെ തൃശ്ശൂർ മെഡിക്കൽ കോളേജിലും, ഫാറൂഖ്, മഹീന്ദ്ര എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post