തൃശൂർ : കരുവന്നൂർ തട്ടിപ്പിൽ സിപിഎം സംസ്ഥാനസമിതി അംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. അയ്യന്തോൾ സഹകരണ ബാങ്കിലെ റെയ്ഡിന് പിന്നാലെ എം.കെ.കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തി.
സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ കൊച്ചിയിൽനിന്നെത്തിയ പത്തംഗ ഇഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. കണ്ണനെ രാവിലെ വിളിച്ച് വരുത്തിയ ശേഷം ഇയാളുടെ സാന്നിധ്യത്തിലാണ് പരിശോധന.
കരുവന്നൂർ കേസിൽ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ അയ്യന്തോൾ ബാങ്കിലുള്ള നാല് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു.
ഇയാളുടെ അക്കൗണ്ടുകളിലക്ക് കഴിഞ്ഞ 10 വർഷത്തിനിടയിൽ 40 കോടി രൂപയുടെ ഇടപാടുകൾ നടന്നെന്നാണ് വിവരം. ഒരു ദിവസം 5 രൂപ വച്ച് 25ലേറെ തവണ ഇയർ ബാങ്കിൽ പണം നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ നിക്ഷേപം നടത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു
എം.കെ.കണ്ണന്റെ അറിവോടെയാണ് സതീഷ് കൂമൻ കള്ളപ്പണം വെളുപ്പിച്ചതെന്ന വിവത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്.