എറണാകുളത്ത് രണ്ടിടത്ത് എ.ടി.എം തകർത്ത് മോഷണശ്രമം…


 

കൊച്ചി: എറണാകുളത്ത് രണ്ടിടത്ത് എ.ടി.എം തകർത്ത് മോഷണശ്രമം. നെട്ടൂരിലെ ഐ.എൻ.ടി.യു സി ജംഗ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മും പള്ളുരുത്തി കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എമ്മുമാണ് തകർക്കാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം തകർക്കാൻ ശ്രമിച്ചത്. 4.50നാണ് പള്ളുരുത്തി കേരള ഗ്രാമീൺ ബാങ്കിൽ മോഷണശ്രമം നടന്നത്. രണ്ട് പേരാണ് എ.ടി.എം തകർക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പണം നഷ്ടപെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പനങ്ങാട് പൊലീസ് കേസെടുത്തു.


Previous Post Next Post