മുംബൈയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളിയെ പോലീസ് പിടികൂടി


മുംബൈ: അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളിയെ പിടികൂടി പോലീസ്. തിരുവനന്തപുരം സ്വദേശി മണി തോമസാണ് അറസ്റ്റിലായത്. നവിമുംബൈയില്‍ കഴിഞ്ഞ വ്യാഴാഴ്ച 

നവി മുംബൈ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്രതി കുട്ടിയുടെ വീട്ടിലെത്തി ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. വെകുന്നേരം വീട്ടിലെത്തിയ മാതാപിതാക്കള്‍ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. 

തുടര്‍ന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ഇയാളുടെ വീട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ മണി തോമസിനെ കസ്റ്റഡിയിലെടുത്തു. ആദ്യഭാര്യ മരിച്ച മണി തോമസ് രണ്ടാമതും വിവാഹിതനായെങ്കിലും കുട്ടികള്‍ ഇല്ലായിരുന്നു. അതുകൊണ്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.
Previous Post Next Post