കേന്ദ്ര അവഗണന: രാജ്ഭവനുമുന്നിൽ ഇന്ന്‌ എൽഡിഎഫ് സത്യഗ്രഹം



 തിരുവനന്തപുരം : കേന്ദ്ര അവഗണന യ്ക്കെതിരെ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഇന്ന്.

 രാജ്ഭവനു മുന്നിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ്‌ സമരം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സത്യഗ്രഹം.

Previous Post Next Post