കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി യാത്ര; ജനത ബസ് സർവീസുമായി കെഎസ്ആർടിസി



തിരുവനന്തപുരം: കേരളത്തിന്‍റെ പൊതുഗതാഗത രംഗത്ത് മാറ്റം സൃഷ്ടിക്കാൻ ജനത ബസ് സർവീസുമായി കെഎസ്ആർടിസി. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന ബസ് സർവീസാണ് കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് കെഎസ്ആർടിസി ജനത സർവീസ് ആരംഭിക്കുന്നത്. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളാണു പരീക്ഷണാടിസ്ഥാനത്തിൽ ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത ജില്ലയിലേക്ക് സർവീസ് നടത്തുക.



ജനത എസി ബസുകളുടെ മിനിമം ചാർജ് 20 രൂപയാണ്. കിലോമീറ്ററിന് 108 പൈസ നിരക്കിലാണ് ചാർജ്ജ്. സൂപ്പർ ഫാസ്റ്റിന് മിനിമം 22 രൂപയാണ് ചാർജ് . ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയ്ക്കുള്ള നിരക്കാണിത്. ഫാസ്റ്റ് പാസഞ്ചറിന്‍റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകുമെന്നാണ് റിപ്പോർട്ട്.ആദ്യം കൊല്ലം - തിരുവനന്തപുരം ജില്ലകളെ ബന്ധിച്ചാണ് ജനത സർവീസുകൾ. ഈ ബസ് സർവീസ് വിജയിച്ചാൽ കൂടുതൽ എസി ബസുകൾ കെഎസ്ആർടിസി നിരത്തിലിറക്കും. പതിവുനിറത്തിൽനിന്ന് വ്യത്യസ്തമായ ബസുകളാണ് കെഎസ്ആർടിസി രംഗത്തിറക്കുന്നത്.
Previous Post Next Post