പൊലീസുകാരന് വെട്ടേറ്റു…ഗുണ്ടകൾ പിടിയിൽ….


തൃശൂർ: തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകൾ പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നന്തിക്കര ദേശീയപാതയിലാണ് ഇവരെ നാടകീയമായി പിടികൂടിയത്. ചൊവ്വൂർ സ്വദേശികളായ ജിനു, മെജോ , അനീഷ് എന്നിവരാണ് പിടിയിലായത്. ജിനു കൊലക്കേസ് പ്രതിയാണ്. മദ്യലഹരിയിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പിടിക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ചത് ചേർപ്പ് സ്റ്റേഷനിലെ പൊലീസുകാരൻ സുനിൽ കുമാറിനാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ചൊവ്വൂർ ക്ഷേത്രത്തിന് സമീപം ജിനോയുടെ ബന്ധു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഇവർ അങ്ങോട്ടേക്കെത്തിയത്. എന്നാൽ രാവിലെ മുതൽ തന്നെ വാക്കേറ്റവും തർക്കവും ഉണ്ടായതിനാൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോൾ ഇവർ രക്ഷപ്പെട്ടിരുന്നു. എന്നാൽ വൈകുന്നേരം ഈ സംഘം വീണ്ടുമെത്തി വെട്ടുകത്തി വീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയത്ത് പൊലീസുകാരെത്തിയിരുന്നു. വീട്ടിലെത്തി ഇവരെ പിടിക്കുമ്പോഴാണ് സുനിൽകുമാറിന് വെട്ടുകത്തി കൊണ്ട് വെട്ടേറ്റത്. സുനിൽ കുമാറിനെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടനില തരണം ചെയ്തതായാണ് വിവരം. 

സംഭവസ്ഥലത്ത് നിന്ന് ഗുണ്ടകൾ രക്ഷപെട്ടിരുന്നു. അതിനിടയിലാണ് പിടിക്കപ്പെടുന്നത്. ജിനോയ് കൊലക്കേസിലുൾപ്പെടെ പ്രതിയാണ്. ഇയാൾ പ്രദേശത്തെ ഗുണ്ടാനേതാവാണ്.

Previous Post Next Post