ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു; മുന്നാമനായി തിരച്ചില്‍ തുടര്‍ന്ന് സൈന്യം



ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറിയിലെ ഹാത്‌ലംഗ എന്ന പ്രദേശത്താണ് സംഘര്‍ഷം ആരംഭിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെ മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ സഹായത്തൊടെയാണ് ഇവര്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ രണ്ട് പേരെ വധിക്കാന്‍ സൈന്യത്തിനായി.

 ഏറ്റുമുട്ടലില്‍ മൂന്നാമത്തെ ഭീകരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ഓപ്പറേഷനാണ് നിലവില്‍ പുരോഗമിക്കുന്നത്.
Previous Post Next Post