നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


തൃശൂർ‌: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സുഹൃത്തുക്കളായ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

 കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്.

 ഇന്ന് പുലർച്ചെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ കണ്ട് മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം.

 പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എ.ആർ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുക യായിരുന്നു.

 വലപ്പാട് സ്വദേശികളാ യ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർ ക്കാണ് പരിക്കറ്റത്. കയ്പമംഗലം പൊലീസ് നടപടി സ്വീകരിച്ചു.
Previous Post Next Post