ഓട്ടോമാറ്റിക് ഡോർ അടഞ്ഞില്ല, വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു

വന്ദേ ഭാരത് ട്രെയിൻ
തൃശൂർ: ഓട്ടോമാറ്റിക് ഡോർ അടയാത്തതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു. 20 മിനിറ്റ് ആണ് തൃശൂർ സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിട്ടു

രാവിലെ ഒമ്പതരയോടെ തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. തൃശൂരിൽ നിന്നും 9.32 ന് പുറപ്പെടേണ്ട എക്സ്പ്രസ്സ് 9.55 നാണ് പുറപ്പെട്ടത്.

എഞ്ചിനിൽ നിന്നും ഡോറിലേക്കുള്ള പവർ സപ്ലെ തകരാറായതാണ് ഡോർ അടയാതിരുന്നതിന്റെ കാരണം. 
Previous Post Next Post