എയർ ഹോസ്റ്റസിൻ്റെ ശരീരത്തിൽ സ്പർശിച്ചു, മോശം ഭാഷയിൽ സംസാരം; യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു, അറസ്റ്റ്



ബെംഗളൂരു: വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. എയർ ഏഷ്യ ഇന്ത്യ വിമാനത്തിലാണ് നാൽപ്പതുകാരൻ എയർഹോസ്റ്റസിൻ്റെ കൈയിൽ പിടിച്ചത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം പറക്കാനൊരുങ്ങുമ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. വിമാനത്തിൽ കയറുമ്പോഴാണ് യാത്രക്കാരൻ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയത്. വിമാനത്തിൽ കയറുന്നതിനിടെ യാത്രക്കാരൻ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു.ജീവനക്കാരിക്കെതിരെ അതിക്രമം ഉണ്ടായതിന് പിന്നാലെ തന്നെ ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാരനെതിരെ നടപടി ആരംഭിച്ചു. വിമാനത്തിലുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ കർശന നടപടികൾ സ്വീകരിക്കും. വിമാനത്തിലെ യാത്രക്കാരുടെയും ജോലിക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വിമാനക്കമ്പനി അറിയിച്ചു.


21കാരിയായ ക്യാബിൻ ക്രൂ യാത്രക്കാരെ വിമാനത്തിലേക്ക് ക്ഷണിക്കുന്നതിനിടെ ഇയാൾ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും തുടർന്ന് കൈയിൽ പിടിക്കുകയുമായിരുന്നു. യുവതിയോട് മോശം ഭാഷയിൽ പ്രതി സംസാരിച്ചതായി പോലീസ് വ്യക്തമാക്കി. ബെംഗളൂരു എയർപോർട്ട് നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തുഈ ആഴ്ചയിൽ രണ്ടാം തവണയാണ് യാത്രക്കാരൻ വിമാനത്തിൽ മോശമായി പെരുമാറുന്നത്. ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരൻ എയർ മിഡ് എയർ എക്സിറ്റ് തുറക്കാൻ ശ്രമിച്ചിരുന്നു. ബിശ്വജിത്ത് ദേബ്നാഥ് എന്ന യാത്രക്കാരനാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. വിമാനം അഗർത്തലയിൽ എത്തിയതിന് പിന്നാലെ ഇയാൾ അറസ്റ്റ് ചെയ്തു.
Previous Post Next Post