ആലപ്പുഴ: കായംകുളം ദേവികുളങ്ങരയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മരിച്ചു. കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കൃഷ്ണപുരം പാലത്തിന്‍റെ തെക്കതിൽ ബിജുവിൻ്റെ മകൻ 17 കാരനായ അഭിഷേകാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതാണ്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവംഅഭിഷേക് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ കായംകുളം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് എത്തി കുട്ടിയുടെ മൃതദേഹം കരയ്ക്ക് എത്തിക്കുകയും ചെയ്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി; പത്താം ക്ലാസുകാരന്‍ മരിച്ചു
jibin
0