പാമ്പാടിക്കാരൻ ന്യൂസിന്റെ മൂന്നാം വാർഷികം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


പാമ്പാടി : വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാമ്പാടിക്കാരൻ ന്യൂസിന്റെ മൂന്നാം വാർഷികം പാമ്പാടി 215 - ആം നമ്പർ എൻഎസ്എസ് കരയോഗം മന്നം സാംസ്ക്കാരിക കേന്ദ്രത്തിൽ വച്ച് സമുചിതമായി ആഘോഷിച്ചു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുള്ള ജനപങ്കാളിത്തം ചടങ്ങുകൾക്ക് കൂടുതൽ മികവ് പകർന്നു. വാർഷികാഘോഷത്തോട് അനുബന്ധിച്ച് മജീഷ്യൻ ജോവാൻ മധുമലയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട വിസ്മയ ജാൽ 2023 എന്ന മാജിക് മെഗാഷോ  കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

പാമ്പാടിക്കാരൻ ന്യൂസ് മാനേജിംഗ് പാർട്ട്ണർ  ഹരികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രോഗ്രം കൺവീനർ 'അഡ്വ. സിജു K ഐസക്ക് സ്വാഗതം പറഞ്ഞു  ഉദ്‌ഘാടനവും ആദരിക്കലും   KT ചാക്കോ I A S ( Ret)  നിർവഹിച്ചു.ചടങ്ങിൽ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ , പ്രശസ്ത ജോതിഷൻ സജീവ് വി .ശാസ്താരം ,പുള്ളുവൻ പാട്ട് കലാകാരൻ ഗോപി മാടമന ,ഡോ :ശ്രീകുമാർ ,പാമ്പാടിയിലെ മുതിർന്ന വ്യാപാരിയായ സുകുമാരൻ പോളോത്ത് എന്നിവരെ ആദരിച്ചു 
ചടങ്ങിൽ ,
പാമ്പാടിക്കാരൻ ന്യൂസ് യു .കെ ബ്യൂറാ ചീഫ് ജിബിൻ പാതേപ്പറമ്പിൽ ,സിംഗപ്പൂർ ബ്യൂറോ ചീഫ് സന്ദീപ് എം സോമൻ( ഓൺ ലൈൻനിൽ )  , അഡ്വ റെജി  സഖറിയ ( എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം) 
 ,K M രാധാകൃഷ്ണൻ ( ചെയർമാൻ താലൂക്ക് സഹകരണ സർക്കിൾ യൂണിയൻ) 
 ,Bരാധാകൃഷ്ണമേനോൻ ( കൊച്ചിൻ ഷിപ്പ് യാർഡ് അക്കൗണ്ട് കമ്മറ്റി  ചെയർമാൻ ),
 ,റെജി എം ,ഫിലിപ്പോസ് ( ജില്ലാ പഞ്ചായത്ത് അംഗം ) 
എ .കെ ശ്രീകുമാർ 
( മലയാളം ഓൺലൈൻ മീഡിയ സംസ്ഥാന പ്രസിഡൻറ്) 
 തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ജോവാൻ മധുമല നന്ദി രേഖപ്പെടുത്തി 
Previous Post Next Post